web analytics

ഐബിഎമ്മിൽ നിന്ന് 8,000 ജീവനക്കാരെ പിരിച്ചുവിട്ടു; പിന്നിൽ എഐ …! ആശങ്കയിൽ ജീവനക്കാർ

ഇത് AI യുടെ കാലമാണ്. ഒരുകാലത്ത് മനുഷ്യർ കൈകാര്യം ചെയ്തിരുന്ന പല ജോലികളും കൈകാര്യം ചെയ്യാൻ ഇപ്പോൾ ഇതുമതി. ഐ സാങ്കേതിക വിദ്യ വന്നതോടെ ഉയർന്ന ഒരു ചോദ്യമാണ് ഇത് മനുഷ്യരുടെ ജോലിയെ ബാധിക്കുമോ എന്നുള്ളത്. ഇതിൽ തർക്കങ്ങൾ ഉണ്ടെങ്കിലും, ഐബിഎമ്മിൽ നിന്ന് ജോലിക്കാരെ പറഞ്ഞുവിട്ടത് എഐ കാരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എച്ച്ആർ വകുപ്പിൽ ജോലി ചെയ്ത ഏകദേശം 8,000 ജീവനക്കാരെയാണ് ഐബിഎം പിരിച്ചുവിട്ടത്. ഈ മാസം ആദ്യം ഏകദേശം 200 എച്ച്ആർ തസ്തികകളിൽ AI യെ കൊണ്ടുവന്നിരുന്നു. പിന്നാലെയാണ് കമ്പനിയോട് നടപടി.


മനുഷ്യ വിധിന്യായങ്ങൾ ആവശ്യമില്ലാത്ത, ആവർത്തിച്ചുള്ള ജോലികൾ കൈകാര്യം ചെയ്യുന്നതിനായി AI രൂപകൽപ്പനയിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഇപ്പോൾ കമ്പനിക്കുണ്ട്.

വിവരങ്ങൾ തരംതിരിക്കുക, ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, അല്ലെങ്കിൽ ഇന്റ്ൺൽ പേപ്പർവർക്കുകൾ പ്രോസസ്സ് ചെയ്യുക തുടങ്ങിയ ജോലികൾ ഇതിനു ചെയ്യാനാവും.ഇതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്.

അടിസ്ഥാനപരമായി എല്ലാ മേഖലകളിലും ഉള്ളവരുടെ ജോലി പോകുന്നില്ലെന്നും ഫോക്കസ് മാറ്റുകയാണെന്നുമാണ് കമ്പിനി പറയുന്നത്. ക്രിയേറ്റിവിറ്റി, മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് തുടങ്ങി മനുഷ്യന്റെ കഴിവുകൾ അടിസ്ഥാനമാക്കിയുള്ള ജോലികൾക്ക് ഇപ്പോഴും ആളുകളെ ആവശ്യമുണ്ട്. എന്നാൽ ബാക്ക്-ഓഫീസ് ജോലികൾ ചെയ്യുന്നവരുടെ കാര്യത്തിൽ സംദശയമുണ്ട്.

അതേസമയം എഐയുടെ കടന്നുവരവോടെ ചില മേഖലകളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചതായാണ് ഐബിഎം അവകാശപ്പെടുന്നത്. ഓട്ടോമേഷനിൽ നിന്നും ലഭിക്കുന്ന വരുമാനം സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, മാർക്കറ്റിംഗ്, വിൽപ്പന തുടങ്ങിയ ബിസിനസിന്റെ മറ്റ് മേഖലകളിൽ കമ്പിനി നിക്ഷേപിക്കുകയാണ്. കാര്യം അൽപം പ്രശ്നമാണ്.

ചില എന്റർപ്രൈസ് ജോലികളും ടീമുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഉപയോഗിക്കുന്നുണ്ടെന്ന് ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

Related Articles

Popular Categories

spot_imgspot_img