കരുവാരക്കുണ്ടിൽ കടുവയ്ക്ക് മുന്നിൽപ്പെട്ട തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി വിവരം. ഇന്ന് ഉച്ചയോടെ കുണ്ടോടയിലാണ് കടുവയെ കണ്ടത്. ചൂളിക്കുന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡിന് ഏതാനും മീറ്റര്‍ അകലെ കൊക്കോ തോട്ടത്തിൽ വെച്ചാണ് മുഹമ്മദ് കടുവയെ കണ്ടത്. കടുവ മതില്‍ ചാടിക്കടന്ന് പോയി. കടുവയെ കണ്ട് ഭയന്ന മുഹമ്മദ് തിരിഞ്ഞോടുകയും തുടർന്ന് സുഹൃത്തിനെ ഫോണില്‍ വിളിച്ച് വരുത്തി വാഹനത്തിൽ തോട്ടത്തില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച്ച പാന്ത്ര മദാരി എസ്റ്റേറ്റിലും വ്യാഴാഴ്ച്ച സുല്‍ത്താന എസ്റ്റേറ്റിലും കടുവയെ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ മേഖല മുഴുവന്‍ തിരഞ്ഞിട്ടും വനംവകുപ്പിന് കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടര്‍ന്ന് മദാരിക്കുണ്ട്, കുനിയന്‍മാട് എന്നിവിടങ്ങളില്‍ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് കിലോമീറ്ററുകള്‍ക്കപ്പുറം കുണ്ടോടയില്‍ കടുവയെ കണ്ടത്. സ്ഥിരമായി വാഹന ഗതാഗതമുളളതും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതുമായ തരിശ്-കക്കറ റോഡിന് സമീപമാണ് ഇപ്പോള്‍ കടുവയെ കണ്ടെത്തിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

Related Articles

Popular Categories

spot_imgspot_img