ഇന്‍സ്റ്റഗ്രാമിലൂടെ സൈന്യത്തെ അധിക്ഷേപിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: ഇന്‍സ്റ്റഗ്രാമിലൂടെ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടില്‍ മുഹമ്മദ് നസീമി (26) നെയാണ് ഇടുക്കി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ നഷ്‌ടമായ വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെയാണ് ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി പറഞ്ഞത്. ഇടുക്കി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് നസീമിനെ അറസ്റ്റ് ചെയ്തത്.

ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എ. സുരേഷും സംഘവുമാണ് മലപ്പുറത്തു നിന്ന് ഇയാളെ പിടികൂടിയത്. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

വിമാനത്താവളത്തിലെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിക്ക് പരിക്ക്

കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം. യാത്രക്കാരിക്ക് പരിക്കേറ്റു. പുതുപ്പള്ളി സ്വദേശിനി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ മുകളില്‍ നിന്നു വീണ ഷീറ്റ് ആദ്യം ഉഷയുടെ തലയിലും പിന്നീട് കാലിലേക്കും വീഴുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് നീരുവന്ന് മുഴച്ചു. കടുത്ത വേദനയും അനുഭവപ്പെട്ടു.

എന്നാൽ വിമാനം പുറപ്പെടേണ്ട സമയമായതിനാല്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷയും മകളും.

തുടർന്ന് പുതുപ്പള്ളിയിലെത്തിയശേഷം വിദഗ്ധചികിത്സ തേടി. എല്ലിന് പൊട്ടലില്ലെന്നാണ് പരിശോധനഫലം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img