web analytics

യുകെയിൽ മലയാളി നേഴ്‌സിന് അപ്രതീക്ഷിത വിയോഗം; കൂത്താട്ടുകുളം സ്വദേശിനി വിടവാങ്ങിയത് നാട്ടില്‍ പോയി പിഞ്ചുമക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ച്

യുകെ മലയാളി യുവതി ടീന സെല്‍ജോ (38) അന്തരിച്ചു. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്‌പൈസില്‍ വച്ച് ടീന മരണത്തിനു കീഴടങ്ങിയത്. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്നു.

നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ കുട്ടികളെ എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ടീനമോളുടെ മരണം സംഭവിച്ചത്.

കെയറര്‍ വിസയിലാണ് രണ്ടു വര്‍ഷം മുന്‍പ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെ വന്ന് അധികനാള്‍ ആകുന്നതിനുമുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചത്തോടെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തി. എന്നാൽ നില ഗുരുതരമാവുകയായിരുന്നു.

നാട്ടില്‍ പോയി തന്റെ പിഞ്ചു മക്കളെയും മാതാപിതാക്കളെയും കാണണം എന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന യാത്രയായത്. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ ആഞ്ജലീന, ആന്‍ഡ്രിയ. നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയാണ്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

Related Articles

Popular Categories

spot_imgspot_img