web analytics

കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ട്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി. ഇരുവർക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്അറിയിച്ചു.

കോൺഗ്രസ് നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളില്ല, ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.

യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. ഇ ഡിയുടെ കുറ്റപത്രത്തിന്മേൽ ജൂലൈ രണ്ട് മുതൽ എട്ട് വരെ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി വാദം കേൾക്കും.

കെട്ടിട വാടക ഇനത്തിലും കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണ ഇടപാടുകളുണ്ട്. അസോസിയേറ്റ് ജേർണലും യങ്ങ് ഇന്ത്യയും കോൺഗ്രസും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കോൺഗ്രസിന് സംഭാവന നൽകിയവർ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.

അതേസമയം കുറ്റകൃത്യങ്ങളിൽ വ്യക്തികൾക്ക് മാത്രമാണോ പങ്കെന്നും കോൺഗ്രസ് പാർട്ടിക്ക് പങ്കില്ലേയെന്നും പിഎംഎൽഎ കോടതി ചോദിച്ചു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദിച്ചു.

ജവഹർലാൽ നെഹ്‌റു 1937 ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് ഇഡി രജിസ്റ്റർ ചെയ്ത കേസ്.

2014 ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021 ൽ ഇ ഡി അന്വേഷണം തുടങ്ങിയത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിൽ പറയുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചു. ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img