വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സമയത്ത് ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നത് പതിവുള്ളതാണ്. നികുതി വെട്ടിക്കാനും കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്താകാതിരിക്കാനുമാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ വില കുറച്ചവർക്ക് പണിയുമായി സർക്കാർ രംഗത്തിറങ്ങി.
1986 മുതൽ 2023 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളാണ് നോട്ടമിട്ടിരിക്കുന്നത്. വിലകുറച്ച ആധാരങ്ങൾക്കുള്ള പിഴ ഈടാക്കാൻ അദാലത്തുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസുകൾ വഴി നടത്തുന്ന അദാലത്തുകൾ വഴി മേയ് പകുതി വരെ ലഭിച്ചത് 32.35 കോടി രൂപയാണ്.
കുറച്ചു കാണിച്ച വിലയുടെ 60 ശതമാനം വരെയും രജിസ്‌ട്രേഷൻ ഫീസിന്റെ 70 ശതമാനം വരെയും ഇളവ് നൽകി ബാക്കി തുകയാണ് ഈടാക്കുന്നത്. 2017-2023 കാലഘട്ടത്തിൽ തന്നെ ഇത്തരത്തിൽ വില കുറച്ച 35022 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതായാലും ഖജനാവ് കാലിയായ സമയത്ത് കുടിളശിക പിരിവ് സർക്കാരിന് ആശ്വാസമാകും.
ഈ ജില്ലക്കാരാണൊ? പുറത്തിറങ്ങുന്നവർ കുട എടുത്തോ, മഴ വരുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ന്നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.









