അതിജീവതയെ പ്രൊപ്പോസ് ചെയ്തു, ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീംകോടതിയിൽവെച്ച് അതിജീവതയെ പ്രൊപ്പോസ് ചെയ്തു, അതും പൂക്കൾ നൽകിയായിരുന്നു വിവാഹാഭ്യർത്ഥന.

അതിജീവത വിവാഹ​ത്തിന് സമ്മതം മൂളിയതോടെ യുവാവിനെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കുക‌യും ചെയ്തു. ഇന്നലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് സുപ്രീംകോടതി സാക്ഷിയായത്.

2021ലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തന്നെ 2016 മുതൽ യുവാവ് നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു യുവതി നൽകിയ പരാതി.

വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ച ശേഷം ഇയാൾ അമ്മ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മൊഴി നൽകിയിരുന്നു. ഈ കേസിലാണ് ഇയാൾക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.

പിന്നീട് കോടതി വിധിക്കെതിരെ യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചില്ല.

ഉച്ചയ്ക്ക് മുൻപുള്ള സെഷനിൽ ഇരുവരും പരസ്പരം സംസാരിച്ചത് പ്രകാരം ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ വിവാഹത്തിന് രണ്ടുപേരും സമ്മതം മൂളുകയായിരുന്നു.

അതിജീവിതയും പ്രതിയും വിവാഹത്തിന് പൂർണസമ്മതം അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ് ചന്ദ്ര ശർമയും പുഷ്പങ്ങൾ കൈമാറാൻ ഇരുവരോടും ആവശ്യപ്പെട്ടത്.

ഇതിനെ കോടതി കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. മദ്രാസ് കോടതി വിധിച്ച ശിക്ഷയിലും സുപ്രിംകോടതി ഇളവുചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img