ട്രംപ് ഒരു ആൽഫ മെയിൽ ആണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ‘സബ് ആൽഫ മെയിൽ കാ ബാപ്’ ആണ്; ജെ.പി നഡ്ഡ വിളിച്ചതോടെ പോസ്റ്റ് മുക്കി കങ്കണ

ന്യൂഡൽഹി: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്തായിരുന്നു കങ്കണ റണൗട്ട് പോസ്റ്റിട്ടത്.

ഇതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ഇടപെട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു. കങ്കണ റണൗട്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും.

ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കേണ്ടതില്ലെന്ന് ട്രംപ് ആപ്പിൾ സിഇഒയോട് നിർദേശിച്ചതിനു പിന്നാലെയാണ് കങ്കണ ട്രംപിനെ വിമർശിച്ച് പോസ്റ്റിട്ടത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ പോസ്റ്റ് പിന്നീട് നീക്കംചെയ്തതെന്ന് കങ്കണ റണൗട്ട് വിശദീകരണം നൽകി.

ബഹുമാന്യനായ ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തന്നെ വിളിക്കുകയും ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് കങ്കണ റണൗട്ട് സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

തന്റെ വ്യക്തിപരമായ അഭിപ്രായം പോസ്റ്റ് ചെയ്തതിൽ ഖേദിക്കുന്നതായും നിർദേശമനുസരിച്ച് പോസ്റ്റ് പെട്ടെന്നുതന്നെ നീക്കംചെയ്തതായും കങ്കണ റണൗട്ട് പറഞ്ഞു.

”ഈ പ്രണയനഷ്ടത്തിന് കാരണം എന്തായിരിക്കും?

  1. അദ്ദേഹം അമേരിക്കൻ പ്രസിഡന്റാണ്, പക്ഷേ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണ്.
  2. ട്രംപ് അധികാരത്തിലേറുന്നത് രണ്ടാംതവണയാണ്, പക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രിയുടേത് മൂന്നാമത്തേതും.
  3. സംശയമില്ല, ട്രംപ് ഒരു ആൽഫ മെയിൽ ആണ്.
  4. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ‘സബ് ആൽഫ മെയിൽ കാ ബാപ്’ ആണ്. ഇതിനൊപ്പം നിങ്ങൾ എന്താണ് കരുതുന്നതെന്നും ഇത് വ്യക്തിപരമായ അസൂയയാണോ, അതോ നയതന്ത്ര അരക്ഷിതാവസ്ഥയാണോയെന്നും കങ്കണ പോസ്റ്റിൽ ചോദിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ്

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ കാവാസാക്കി 2026 മോഡൽ നിൻജ...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

Related Articles

Popular Categories

spot_imgspot_img