സാമന്തയും രാജ് നിധിമോറും തമ്മിൽ പ്രണയത്തിലോ? ; ചർച്ചയായി സംവിധായകന്റെ ഭാര്യയുടെ കുറിപ്പ്

ഏറെ ആരാധകരുള്ള ദക്ഷിണേന്ത്യൻ സൂപ്പർ താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വിവാഹവും പിന്നീട് വിവാഹമോചനവുമെല്ലാം സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്.

കഴിഞ്ഞ ദിവസം രാജുമൊത്തുള്ള ചില ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഈ അഭ്യൂഹങ്ങൾ വർധിപ്പിക്കുകയാണ് ചെയ്തത്. തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളിലൊന്നിൽ സാമന്ത രാജിന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

എന്നാൽ ഇതേദിവസം തന്നെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ സംശയം വർധിപ്പിച്ചു. ‘എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്‌നേഹവും ആശംസകളും നൽകുന്നു’- എന്നാണ് ശ്യാമലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

2015ലാണ് സംവിധായകൻ രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. സൈക്കോളജിയിൽ ബിരുദധാരിയായ ശ്യാമലി വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്‌റ എന്നീ സംവിധാ‌യകർക്കൊപ്പം അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത് കൂടിയായ ശ്യാമിലി ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിർ ഗോൽപോ എന്നിവയുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

Related Articles

Popular Categories

spot_imgspot_img