അകലട്ടെ വിഷലഹരി പുലരട്ടെ പുതുപുലരി

കോട്ടയം: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഹൊറൈസണ്‍ മോട്ടോഴ്സും സി.എം എംഎസ് കോളജും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ മുദ്രാവാക്യവുമായി മിനി മാരത്തണ്‍ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. മാതാ ഹോസ്പിറ്റലിന് സമീപം ഹൊറൈസണ്‍ മോട്ടോഴ്സില്‍ നിന്നും ആരംഭിച്ച മാരത്തണ്‍ സി.എം.എസ്. കോളജില്‍ സമാപിച്ചു. മാരത്തണ്‍ ഹൊറൈസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി കണ്ണിക്കാട്ടും എം.ഡി. എബിന്‍ കണ്ണിക്കാട്ടും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ഹൊറൈസണ്‍ മോട്ടോഴ്സില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചങ്ങനാശേരി സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ് പതാക ഉയര്‍ത്തി. വിദേശത്തു നിന്നും കര്‍ണാടകത്തില്‍ നിന്നും നിരവധി മത്സാരാര്‍ത്ഥികളാണ് മാരത്തണില്‍ പങ്കെടുത്തത്.

പുരുഷ വിഭാഗത്തില്‍ ആനന്ദ് കൃഷ്ണന്‍ കെ. ഒന്നാം സ്ഥാനവും കെനിയില്‍ നിന്നുള്ള സൈമണ്‍ കിപല്‍ഗാട്ട് രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ റീബാ അന്ന ജോര്‍ജ് ഒന്നാം സ്ഥാനവും സ്വേതാ കെ. രണ്ടാം സ്ഥാനവും അഞ്ജു മുരുകന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമ്പതു വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദാസന്‍ നായര്‍ കെ.എസ്. ഒന്നാം സ്ഥാനവും ടിറ്റി ജോണ്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജോഷ്വാ, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഹൊറൈസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി കണ്ണിക്കാട്ട്, എം.ഡി. എബിന്‍ കണ്ണിക്കാട്ട്, ഡയറക്ടര്‍ ഡിമ്പിള്‍ കണ്ണിക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

 

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ...

ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടി; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!