web analytics

നന്ദൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളിൽ ഒന്നായ നന്ദൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

2017 ൽ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേദൽ കെയിൽ ജെൻസൻ രാജയാണ് ഏകപ്രതി. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു.

അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ആണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം.

എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസിൽ വിചാരണ തുടങ്ങിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി കേദൽ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു. ഷേർളിയെ...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

തൈപ്പൊങ്കൽ; കേരളത്തിലെ ഈ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി

കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിലെ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

Related Articles

Popular Categories

spot_imgspot_img