ഡയൽഹിയിൽ നിന്നും ഷിർദ്ദിയിലേക്ക് പറക്കുന്നതിനിടെ സ്വകാര്യ വിമാനക്കമ്പനിയുടെ ക്രൂവിനെ കടന്നുപിടിച്ച് യാത്രക്കാരൻ. മദ്യലഹരിയിലായ യാത്രക്കാരനാണ് ശുചിമുറിയ്ക്ക് സമീപത്തുവെച്ച് എയർഹോസ്റ്റസിനെ കടന്നു പിടിച്ചത്.
തുടർന്ന് ലൈംഗികമായി ആക്രമിക്കുന്നതിനും ശ്രമം നടന്നു. ഉടൻതന്നെ ക്യാമ്പിൻ ക്രൂ ക്രൂ മാനേജരെ വിവരം അറിയിച്ചു. വിമാനം ലാൻഡ് ചെയ്തയുടനെ ഷിർദ്ദി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
തുടർന്ന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അവർ പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ യാത്രക്കാർക്ക് ഉൾപ്പെടെ ഉണ്ടായ ബുദ്ധിമുട്ടുകളിൽ സ്വകാര്യ വിമാനക്കമ്പനി മാപ്പ് ചോദിക്കുകയും ചെയ്തു. ദുബൈ – മുബൈ വിമാനത്തിൽ 2023 ലും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു.









