പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു
റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തുവ്വൂർ കമാനത്ത് ഞായറാഴ്ച്ചയാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്ക്കരൻ നായർ (79) ആണ് മരിച്ചത്. പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്ക്കരൻ ട്രെയിന് വരുന്നത് അറിയാൻ സാധിച്ചില്ല. കരുവാരക്കുണ്ട് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള. വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ, പദ്ധതിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ഒരു എസ്.ഐ. ഇവിടുണ്ട്… … Continue reading പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed