web analytics

ബ്രിട്ടനിൽ പുതുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി സാന്ദ്ര ജെൻസൺ

കേംബ്രിഡ്ജ്: ഇരുപത്തിമൂന്നാം വയസിൽ ബ്രിട്ടനിൽ പുതുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി എറണാകുളം കാലടി സ്വദേശിനി സാന്ദ്ര ജെൻസൺ.

A320 യിൽ ഉൾപ്പെടെ മുപ്പതിനായിരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളുമാണ് സാന്ദ്ര ഇതുവരെ പറന്നത്. കേംബ്രിഡ്ജിൽ താമസമാക്കിയ സാന്ദ്ര നിലവിൽ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ‘ജസീറ എയർവേസിൽ’ പൈലറ്റായി സേവനം അനുഷ്ഠിക്കുകയാണ്.

കാലടി സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം തന്റെ രണ്ടാം വയസ്സിലാണ് സാന്ദ്ര ബ്രിട്ടനിലേക്ക് കുടിയേറിയത്. സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിഡ്ജിൽ ‘അച്ചായൻസ് ചോയ്സ് ‘ എന്ന പേരിൽ ഏഷ്യൻ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും ട്രേഡിംഗ് ബിസിനസ്സ് നടത്തുകയാണ്.

അഡൻബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സാണ് സാന്ദ്രയുടെ മാതാവ് ഷിജി ജെൻസൺ. മൂത്ത സഹോദരി സോണ ജെൻസൺ ഗ്യാസ് ഇൻഡസ്ട്രി അനലിസ്റ്റും ഇളയ സഹോദരൻ ജോസഫ്, കേംബ്രിഡ്ജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

തന്റെ ‘എ’ലെവൽ പഠന കാലത്ത് വർക്ക് എക്‌സ്പീരിയൻസ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയിൽ തിരഞ്ഞെടുത്ത ‘എയർ ട്രാഫിക് കൺട്രോളർ’ എന്ന ഹ്രസ്വപരിശീലനമാണ് സാന്ദ്രയുടെ അതുപരെയുള്ള കാഴ്ച്ചപ്പാട് മാറ്റിയത്.

ഈ പരിശീലനത്തിനൊടുവിൽ ആകാശ പറക്കൽ എന്നത് തന്റെ കരിയറാണെന്ന് സാന്ദ്ര തിരിച്ചറിഞ്ഞു. മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ സപ്പോർട്ടാണ് തന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ സഹായകമായതെന്നാണ് സാന്ദ്ര പറയുന്നത്.

ഓൺലൈനായി ‘ബിഎസ്‌സി ഇൻ പ്രൊഫഷണൽ പൈലറ്റ് പ്രാക്ടീസ്’ ഡിഗ്രി കോഴ്സിന് സാന്ദ്ര ഇതോടൊപ്പം സമാന്തരമായി പഠിക്കുന്നുമുണ്ട്. ഇതര രാജ്യങ്ങളെപ്പോലെ എഞ്ചിനീയറിംഗ് ബിരുദമോ, സയൻസോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നമാനദണ്ഡങ്ങൾ ആയി ഇവിടെ പരിഗണിക്കാറില്ല.

പക്ഷെ പഠിക്കുവാനും, മനസ്സിലാക്കുവാനുമുള്ള കഴിവും ദ്രുതഗതിയിൽ ഓർമ്മിച്ചു കൃത്യതയോടെ പ്രവർത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായും പരിഗണിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ...

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

Related Articles

Popular Categories

spot_imgspot_img