web analytics

കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം: വീഡിയോ

കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കോട്ടയം അതിരമ്പുഴ ഉപ്പുപ്പുര ജംഗ്ഷനിൽ ആണ് അപകടം നടന്നത്.

എറണാകുളത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും എതിരെ വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇറക്കം ഇറങ്ങിവന്ന കാറും എതിരെ വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായി തട്ടി. തുടർന്ന് കാറിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചതിനെ തുടർന്ന് കാർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സംഭവത്തിൽ കാറിൽ യാത്ര ചെയ്തിരുന്നവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി.

കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലത്ത് യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുഭാഷ് ആണ് ശിക്ഷ വിധിച്ചത്.

ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയെ (28) കൊന്ന കേസിലാണ് ഒന്നാംപ്രതിയും തുഷാരയുടെ ഭര്‍ത്താവുമായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർ കേസ്സിൽ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

2019 മാര്‍ച്ച് 21-ന് ഓയൂരിലാണ് സംഭവം. തുഷാര മരിച്ചതായി തുഷാരയുടെ അച്ഛനെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ അച്ഛനും അമ്മയും സഹോദരനും മറ്റും മൃതശരീരം കണ്ടപ്പോള്‍ വളരെയധികം ശോഷിച്ചനിലയിലായിരുന്നു.

തുടർന്ന് പൂയപ്പള്ളി പോലീസിന് നല്‍കി. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ കൊടും ക്രൂരതയാണ് നേരിടേണ്ടി വന്നത്.

കേസിലെ മൂന്നാംപ്രതി ചന്തുലാലിന്റെ അച്ഛന്‍ ലാലിനെ (67) ആറുമാസംമുന്‍പ് ഇത്തിക്കരയാറിന്റെ കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതിനാൽ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പാലക്കാട് കഞ്ചിക്കോട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം: കുഞ്ഞുങ്ങൾക്കുൾപ്പെടെ പരിക്ക്

പാലക്കാട് കഞ്ചിക്കോട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. അപകടത്തിൽ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img