web analytics

ട്രംപ് അയഞ്ഞതോടെ സ്വർണം ഉരുകി തുടങ്ങി; വിലയിൽ ഇന്നും വൻ കുറവ്

കൊച്ചി: സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 496 രൂപ കുറഞ്ഞ് 71,520 രൂപയിലെത്തി. ഗ്രാമിന് 62 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണവില 8,940 രൂപയായി.

ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. ഗ്രാമിന്‍റെ വില 9,000 ത്തിന് താഴേക്കും എത്തിയത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. സംസ്ഥാനത്ത് ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലാണ് സ്വർണവില പോകുന്നത്.

രാജ്യാന്തര വിലയിലുണ്ടാകുന്ന കുറവാണ് കേരളത്തില്‍ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കുറഞ്ഞതും ഡോളര്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിലയെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞാഴ്ച ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിരുന്നു. വെള്ളിയാഴ്ച യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ നിന്ന് ചില ഉല്‍പ്പന്നങ്ങളെ ചൈന ഒഴിവാക്കി. ഇതിന്‍റെ തുടര്‍ച്ചയായാണ് സ്വര്‍ണ വിലയിലും കുറവ് സംഭവിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

Related Articles

Popular Categories

spot_imgspot_img