കൊച്ചി: കൊച്ചി സ്വദേശിയായ വനിതാ ഡോക്ടറെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിയെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസുകാരനും വനിത ഡോക്ടറും തമ്മിൽ പരിചയപ്പെടുന്നത് ‘ബംബിൾ’ ഡേറ്റിംഗ് ആപ്പിലൂടെയാണ്. തുടർന്ന് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തി തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് പോലീസിന്റെ വിശദീകരണം.
അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസ്
കണ്ണൂർ: അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിൻറെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്.
കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം നടന്നത്. ചെങ്ങളായി പരുപ്പായിൽ റിഷാദിനാണ് ക്രൂര മർദനമേറ്റത്. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ സമീപവാസികളായ
നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റിഷാദിൻറെ പരാതിയിൽ പറയുന്നതിങ്ങനെയാണ്. നാസിബിൻറെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു.
എന്നാൽ, അതിൻറെ ആർസി ബുക്ക് റിഷാദിൻറെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു.
തുടർന്ന് മാതാവിനെ അവിടെവച്ച് മർദിച്ചെന്നാണ് പരാതി. ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി.
ഇതിൻറെ വൈരാഗ്യത്തിൽ പ്രതികൾ പിന്നാലെയെത്തി മർദിച്ചെന്നാണ് രജിസ്റ്റർ ചെയ്ത കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.