കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചക്കകം മടങ്ങണം; പാകിസ്താനികൾക്ക് നിർദേശവുമായി കേരളം
തിരുവനന്തപുരം: പാകിസ്താനികളോട് തിരികെ മടങ്ങണമെന്ന് നിർദേശം നൽകി കേരളം. ഈ മാസം 29നകം മടങ്ങാനാണ് നിർദേശം. ചികിത്സയ്ക്ക് വന്നവരടക്കം 104 പാകിസ്താൻകാരാണ് നിലവിൽ കേരളത്തിലുള്ളത്.
കേന്ദ്രത്തിന്റെ നിർദേശം കർശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരന്മാർ കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. 71 പേരാണ് കണ്ണൂരിൽ മാത്രം ഉള്ളതെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം.









