പിണറായി പണം വാങ്ങിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ? എ.കെ.ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ.ബാലന്‍. പിണറായി പണം വാങ്ങിയെന്നു കമ്പനി പറഞ്ഞിട്ടുണ്ടോ? വീണയോട് ആദായനികുതിവകുപ്പ് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ബാലന്‍ മാധ്യമങ്ങളോടു ക്ഷുഭിതനായി. മുഖ്യമന്ത്രിയുടെ മറുപടിയെ ഭയന്നിട്ടാണ് പ്രതിപക്ഷ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നതെന്നും ബാലന്‍ പറഞ്ഞു.

”ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്റെ ഏറ്റവും നല്ല ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഞാനും ഉമ്മന്‍ ചാണ്ടിയും കമ്പനിയില്‍നിന്ന് കാശ് വാങ്ങിയിട്ടുണ്ട്. ഏത് കമ്പനിയില്‍നിന്ന്? സിഎംആര്‍എലില്‍നിന്ന്. അതായത് ജീവിച്ചിരിക്കുന്ന സമയത്തേ അദ്ദേഹത്തിനു സ്വരൈ്യം കൊടുത്തില്ല. ഇനി അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇതു പറഞ്ഞത്. യഥാര്‍ഥത്തില്‍ പിണറായി വിജയനെയും അദ്ദേഹത്തിന്റെ മകള്‍ വീണയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണു ലക്ഷ്യമിടുന്നതെങ്കിലും അതിന്റെ പിന്നില്‍ ഇതുകൂടി ഉണ്ട് എന്നത് കണ്ടുപോകുന്നത് നന്നായിരിക്കും.

സാധാരണ നിലയില്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഇടയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. 41 അംഗ പ്രതിപക്ഷത്തില്‍ കുഴല്‍നാടന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഹാജരായത് നാലു പേര്‍ മാത്രമാണ്. പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി ശക്തമായ ആക്രമണം നടത്തണമെന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കില്‍ അടിയന്തരപ്രമേയമായി കൊണ്ടുവരാമായിരുന്നല്ലോ. അപ്പോള്‍ അതില്‍തന്നെയുള്ള ഒരു വിഭാഗം ഇത് അടിയന്തരപ്രമേയമായി കൊണ്ടുവന്ന് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉണ്ടാകുന്ന മറുപടിയെ സംബന്ധിച്ച് ആലോചിച്ച് അവര്‍ക്ക് ഉറക്കം വന്നിട്ടുണ്ടാകില്ല. കോണ്‍ഗ്രസിനുള്ളില്‍ വരാന്‍ പോകുന്ന പൊട്ടിത്തെറിയുടെ ഏറ്റവും നല്ല ലക്ഷണമാണ് ഇന്നലെ കണ്ടത്.

 

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് ദുരന്തം: നവജാത ശിശുവിനെ വളർത്തുനായ കടിച്ചുകൊന്നു…!

മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയത്ത് ഡാഷ് ഹണ്ട് ഇനത്തിൽപെട്ട വളർത്തുനായ നവജാത ശിശുവിനെ...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!