ഇന്ത്യന്‍ സംഘത്തെ ഒളിംപ്യന്‍ നീരജ് ചോപ്ര നയിക്കും

ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 28 അംഗ ഇന്ത്യന്‍ സംഘത്തെ ഒളിംപ്യന്‍ നീരജ് ചോപ്ര നയിക്കും. ഓഗസ്റ്റ് 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരം. എം ശ്രീശങ്കര്‍, എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, അമോജ് ജേക്കബ് എന്നിവരടക്കം ഏഴ് മലയാളികളാണ് സംഘത്തിലുള്ളത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പകരം ഇത്തവണ കേന്ദ്ര കായിക മന്ത്രാലയമാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനിടെ പരിക്കേറ്റ ഷോട്പുട് താരം തേജിന്ദര്‍ പാല്‍ സിംഗ് മത്സരിക്കാനെത്തില്ല. ഹൈജംമ്പില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ തേജസ്വിന്‍ ശങ്കര്‍, 800 മീറ്റര്‍ താരം കെ എം ചന്ദ, 20 കിലോമീറ്റര്‍ നടത്ത താരം പ്രിയങ്ക ഗോസ്വാമി എന്നിവരും സംഘത്തിലില്ല. ചൈനയിലെ ഹാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ സാഹചര്യത്തിലാണ് ഈ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തത്.

27 താരങ്ങളാണ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അതില്‍ എട്ട് പേരും ജംപ് ഇനങ്ങളിലാണ് മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ എല്‍ദോസ് പോള്‍, ഏഷ്യന്‍ ചാമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍, ദേശീയ റെക്കോര്‍ഡ് ജേതാവ് പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ മത്സരിക്കുന്ന പുരുഷ ട്രിപ്പിള്‍ ജംമ്പിലും മത്സരിക്കും. പുരുഷ ലോങ്ജപില്‍ തന്റെ മൂന്നാമത്തെ ലോക ചാംപ്യന്‍ഷിപ്പിനാണ് മലയാളി താരം എം.ശ്രീശങ്കര്‍ ഇറങ്ങുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!