27 കാരിയുമായി നാലുവർഷത്തെ പ്രണയം, ഡേറ്റിംഗ്: ഒടുവിൽ യുവാവ് തിരിച്ചറിഞ്ഞു, തന്റെ കാമുകി ഒരു കിഴവിയായ സ്ത്രീയാണ്….!

കാമുകിയുമായി ഡേറ്റിംഗ് നടത്തുമ്പോൾ ആ യുവാവ് അറിഞ്ഞിരുന്നില്ല, പിന്നിൽ നടക്കുന്ന വലിയ ചതിയെപ്പറ്റി. നാലു വർഷത്തെ പ്രണയത്തിനു ശേഷമാണ് യുവാവ് ആ സത്യം തിരിച്ചറിഞ്ഞത്. തന്റെ കാമുകിക്ക് പ്രായം 27 അല്ല, 48 ആണ്.

26-കാരനായ യുവാവാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. 1998 ഏപ്രിലിലാണ് താന്‍ ജനിച്ചതെന്ന് കാമുകി എപ്പോഴും തന്നോട് പറയുമായിരുന്നെന്നും എന്നാല്‍ അവളുടെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ പാസ്പോര്‍ട്ട് കണ്ടെത്തിയെന്നും അതില്‍ 1977-ല്‍ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിരുന്നെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.

‘ഞാന്‍ നാല് വര്‍ഷമായി എന്റെ കാമുകിയുമായി ഡേറ്റിങ്ങിലാണ്. അവള്‍ എപ്പോഴും 1998 ഏപ്രിലിലാണ് ജനിച്ചതെന്ന് പറയുമായിരുന്നു. എന്നാല്‍ അവളുടെ ലാപ്‌ടോപ്പില്‍ നിന്ന് അവളുടെ പാസ്പോര്‍ട്ടിന്റെ ചിത്രം കിട്ടിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ 1977-ലാണ് ജനിച്ചതെന്ന് മനസ്സിലായത്.’യുവാവ് പറയുന്നു.

എന്നാൽ കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ് തോന്നിയിരുന്നത് എന്ന കാര്യം യുവാവും സമ്മതിക്കുന്നുണ്ട്.

രേഖകള്‍ കാണിക്കാതിരിക്കാന്‍ യുവതി പറഞ്ഞ ഒഴിവുകഴിവുകളെ കുറിച്ചും യുവാവ് കുറിപ്പില്‍ പറയുന്നുണ്ട്. പ്രയാസമേറിയ ഒരു ഭൂതകാലമായിരുന്നു തന്റേതെന്നും മാതാപിതാക്കള്‍ക്ക് അവളെ വളര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ മുത്തച്ഛനാണ് കുട്ടിക്കാലത്ത് സംരക്ഷിച്ചതെന്നും യുവതി തന്നോട് പറഞ്ഞുവെന്ന് യുവാവ് പറയുന്നു.

നിരവധി പേരാണ് യുവാവിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത്രയും കള്ളങ്ങളുടെ പുറത്ത് കെട്ടിപ്പടുത്ത ഈ ബന്ധം അവസാനിപ്പിക്കാനാണ് മിക്കവരും ഉപദേശിക്കുന്നത്.

ഇതിലും വലിയ കള്ളങ്ങള്‍ ചിലപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ടാകുമെന്നും അവരുടെ കൂടെ ജീവിക്കുന്നത് അപകടമാകും എന്നുമാണ് പലരും പറയുന്നത്. ഏതായാലും കുറിപ്പ് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകമാണ് വൈറലായത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img