web analytics

‘രാജ്യത്തിന് പുറത്തേക്ക് പറക്കണം’: വിമാനത്തിൽ കത്തികാട്ടി അക്രമണം നടത്തിയയാളെ വെടിവെച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വിമാനത്തിൽ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തുകയും ചെയ്ത യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്.

സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്. യുഎസ് പൗരനായ അകിന്യേല സാവ ടെയ്‌ലർ ആണ് വിമാനത്തിൽ പരിഭ്രാന്തി പടർത്തിയതെന്ന് ബെലീസ് പൊലീസ് കമ്മിഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു.

49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്.

ആക്രമണത്തിൽ മൂന്നു യാത്രക്കാർക്ക് പരുക്കേറ്റു. ഇതിനിടെ ഇയാളെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇയാൾ എന്തിനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം തേടി ബെലീസിയ യുഎസ് എംബസിയെ സമീപിച്ചു.

വിമാനം ലാൻഡ് ചെയ്തതോടെ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ടെയ്‌ലറെ വെടിവച്ച യാത്രക്കാരനെ കമ്മിഷണർ ചെസ്റ്റർ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img