web analytics

ആശുപത്രിയിൽ ഉപേക്ഷിച്ച ‘നിധി’യെ തിരികെ വേണമെന്ന് മാതാപിതാക്കൾ

കൊച്ചി: ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. ‘നിധി’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത പെൺകുഞ്ഞിനെയാണ് മാതാപിതാക്കൾ തിരികെ ചോദിച്ചത്. ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് അവർ പറയുന്നു.

നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. ജനുവരി 29 നാണ് ജാർഖണ്ഡ് സ്വദേശി എറണാകുളം ജനറൽ ആശുപത്രിയിൽ 27 ആഴ്ച ഗർഭിണിയായിരിക്കെ പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ ആശുപത്രിയിലെ ചെലവ് താങ്ങാനാവാതെയോടെ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടർന്ന് ആരോഗ്യമന്ത്രിയാണ് കുട്ടിയ്ക്ക് നിധി എന്ന് പേരിട്ടത്.

അതേസമയം, മാതാപിതാക്കളുടെ ജീവിത സാഹചര്യമന്വേഷിച്ച് മാത്രമായിരിക്കും കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് സൂചന, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കി മദ്രാസ് ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

Related Articles

Popular Categories

spot_imgspot_img