ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? ട്രെയിനിൽ തന്നെ പണം ലഭിക്കും..! റെയിൽവയുടെ ‘കാഷ് ഓണ്‍ വീല്‍സ് ‘ പദ്ധതി വമ്പൻ ഹിറ്റാകുമെന്നുറപ്പ്:

ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? പേടിക്കേണ്ട, ഈ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ 172–ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ‘കാഷ് ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

മന്ത്രി അശ്വിനി വൈഷ്ണവാണ് ഓടുന്ന ട്രെയിനില്‍ എടിഎം സ്ഥാപിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മഹാരാഷ്ട്രയിലെ മന്‍മാഡ്– സി.എസ്.എം.ടി പഞ്ച്‌വതി എക്സ്പ്രസ് ട്രെയിനില്‍ ആണ് ആദ്യമായി എടിഎം സ്ഥാപിച്ചത്.

ട്രെയിനിലെ കംപാര്‍ട്മെന്‍റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടുമ്പോഴുള്ള പ്രകമ്പനം ബാധിക്കാതിരിക്കാന്‍ റബര്‍ പാഡുകളും ബോള്‍ട്ടുകളും ഉപയോഗിച്ച് മെഷീന്‍ ഉറപ്പിച്ചിട്ടുമുണ്ട്.

എടിഎമ്മിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മാണ് ട്രെയിനില്‍ സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട എടിഎം സ്ഥാപിക്കല്‍ വിജയകരമെന്ന് കണ്ടാല്‍ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

മോഷണം തടയുന്നതിനും മറ്റ് സുരക്ഷകൾ ഉറപ്പാക്കുന്നതിനുമായി
24 മണിക്കൂറും സിസിടിവി വഴി നിരീക്ഷണം ശക്തമാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

Related Articles

Popular Categories

spot_imgspot_img