ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു.
പരുക്കിനെ തുടർന്ന് നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗ്വൊയ്കവാദിന് സീസൺ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്.
കൈത്തണ്ടയിലെ പരിക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്നും പുറത്തായതായും എംഎസ് ധോനി പകരം നായകനാകുമെന്നും കോച്ച്ഫ്‌ളെമിങ് പറഞ്ഞു.
വെള്ളിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള മത്സരത്തിന് മുന്നോടിയായാണ് ഫ്ളെമിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റത്.
ഇതാണ് താരത്തിന് വിനയായത്. നെറ്റ്‌സിലെ പരിശീലനത്തിലെ ഋതുരാജിന്റെ പ്രകടനം വിലയിരുത്തിയ ശേഷമെ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി നേരത്തേ പ്രതികരിച്ചിരുന്നത്.
എന്നാൽ ഡൽഹി, പഞ്ചാബ് ടീമുകൾക്കെതിരേ താരം കളിച്ചിരുന്നു.43കാരനായ ധോണി 2008 മുതൽ 2023വരെയുള്ള കാലയളവിലായി 235 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചിട്ടുണ്ട്. ഇതിൽ 142 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 90 എണ്ണത്തിൽ തോറ്റു. അഞ്ചുതവണ കിരീടവും നേടി.
ഈ സീസണിൽ അഞ്ചുമത്സരങ്ങളിൽ നാലും തോറ്റ ചെന്നൈ നിലവിൽ പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ടീമിനെ േപ്ല ഓഫിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ധോണിക്ക് മുന്നിലുള്ളത്”
–