899 രൂപയ്ക്ക് 15 ലക്ഷം കവറേജുള്ള ഹെൽത്ത് ഇൻഷൂറൻസ്; കുടുംബത്തിന് മൊത്തം എടുക്കുമ്പോൾ വീണ്ടും ഇളവ്; പോസ്റ്റുമാനെ കണ്ടാൽ വിടരുത്, അപ്പോൾ തന്നെ പൈസ കൊടുത്തേക്കണം

18 – 35 പ്രായമുള്ള ഒരാള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളില്‍ പ്രീമിയമാകും. 

മാത്രമല്ല ഓരോ നിബന്ധനകളും ജീവിത ശൈലി രോഗങ്ങളുടേയും അല്ലാത്തവയുടേയും ലിസ്റ്റും പരിഗണിക്കുമ്പോള്‍ ഈ തുക വീണ്ടും ഉയരും. എന്നാൽ വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷ തരുന്ന ഹെല്‍ത്ത്  ഇന്‍ഷുറന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്. വ്യക്തിഗത പോളിസിയായും കുടുംബത്തിനുവേണ്ടിയും ഇത് വാങ്ങാം എന്നതാണ് വലിയ പ്രത്യേകത.

899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുന്നത്. കുടുംബമായി ചേരുമ്പോള്‍ നിരക്കില്‍ വീണ്ടും ഇളവുണ്ട്. എങ്ങനെയെന്നാൽ, രണ്ടു വ്യക്തികള്‍ക്കായാണെങ്കില്‍ 1,399 രൂപയും  രണ്ടു വ്യക്തികളും അവരുടെ ഒരു കുട്ടിക്കും കൂടി 1,799 രൂപയും രണ്ടു  വ്യക്തികള്‍ രണ്ടു കുട്ടികള്‍ എന്നിവര്‍ക്കായി 2,199 രൂപ എന്നിങ്ങനെയാണ് വരുന്ന ചെലവ്.

നിവ ബുപാ ഇൻഷുറൻസുമായി ചേർന്നാണ്  ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് 15 ലക്ഷം രൂപ പരിരക്ഷ ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടോപ് അപ്പ് പ്ലാന്‍ നൽകുന്നത്. ഇതില്‍ 15 ലക്ഷം ആണ് പരിരക്ഷ ലഭിക്കുന്നത്.

കിടത്തി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ 2 ലക്ഷം ക്ലെയിം ലഭിക്കുന്നതല്ല, തുടര്‍ന്ന് അതേ വര്‍ഷം 5 ലക്ഷം വരെ ഉള്ള ക്ലെയിം ടൈ അപ്പ് ഉള്ള ഹോസ്പിറ്റുകളില്‍ ക്യാഷ്‌ലസ് ആയി തന്നെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേക ത.

മറ്റു സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും  ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. എന്നാൽ  നിലവില്‍ ചില അസുഖമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കില്ല. 

പക്ഷെ ചില അസുഖങ്ങൾ പരിഗണിക്കുന്നുമുണ്ട്. പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുന്ന ഈ പ്ലാനില്‍ ആദ്യ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളും ഉണ്ടന്നൊണ് വിവരം.

തപാല്‍ വകുപ്പിന്റെ  ബാങ്കായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കാണ് ഇപ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കിൽ നല്‍കുന്നത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് പോളിസി എടുക്കാന്‍ സാധിക്കക.

അല്ലാത്തവർക്ക് തല്‍ക്ഷണം 200 രൂപ നല്‍കി അക്കൗണ്ട് തുറക്കാം. 18 മുതല്‍ 60 വയസ് വരെയാണ് ഇൻഷൂറൻസ് പ്രായ പരിധി. എന്നാല്‍ കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പോളിസിയില്‍ ഉള്‍പ്പെടുത്താം. പോസ്റ്റ്‌മാൻ വഴിയാണ്  പോളിസിയിൽ ചേരേണ്ടത്. അടുത്തുള്ള പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചാൽ പോളിസിയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇന്നലെ വൈകിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ...

കാട്ടാനയെ കണ്ട് ഭയന്നോടി; സ്ത്രീക്കും കുഞ്ഞിനും പരിക്ക്

മലപ്പുറം: കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്കും കുഞ്ഞിനും പരിക്ക്. നിലമ്പൂർ പോത്തുകല്ലിലാണ്...

തലയുടെ കാർ വീണ്ടും തല കീഴായി മറിഞ്ഞു; അപകടം അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന്റെ കാർ...

ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ...

യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും:

യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img