വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി. ജൂൺ അവസാനം ട്രയൽ നടത്താനാകുമെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകി. (Vizhinjam port is 85 percent complete, says minister vn vasavan)
തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം തുറമുഖത്തിന്‍റെ പ്രവർത്തനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട നിർമാണം സമയബന്ധിതമായി പൂർത്തിയായതോടെ തുറമുഖം ഇപ്പോൾ വ്യവസായിക വിനിമയത്തിന് പ്രവർത്തന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങുകയാണെന്ന സന്തോഷ വാർത്തയും മുഖ്യമന്ത്രി പങ്കുവെച്ചു.
Read More: സുരേഷ് ഗോപി നാളെ നായനാരുടെ വീട് സന്ദർശിക്കും; കോഴിക്കോട് എത്തുന്നത് ഇന്ന് വൈകിട്ട്
Read More: കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ
Read More: സ്വർണവില കുറയുമെന്ന പ്രവചനം തെറ്റി; വമ്പൻ വീഴ്ചയ്ക്ക് ശേഷം തലപൊക്കി സ്വർണവില; ഒരു പവന്റെ വില അറിയാം