കാണാതായ കോഴിയെ അയല്‍വാസിയുടെ കൂട്ടില്‍ കണ്ടെത്തി; കലഹത്തില്‍ അടിയേറ്റ് 82 കാരന് ദാരുണാന്ത്യം

അയല്‍വാസിയുടെ കൂട്ടില്‍ തന്റെ കാണാതായ കോഴിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവും അയൽവാസിയുമായുണ്ടായ ഉണ്ടായ കലഹത്തില്‍ 82-കാരന്‍ അടിയേറ്റ് മരിച്ചു. കുംഭകോണത്തെ മുരുകയ്യന്‍ (82) ആണ് കോഴിയെക്കുറിച്ച് അയല്‍വാസി വീരമണിയുമായി ഉണ്ടായ തർക്കത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുംഭകോണത്തിലാണ് സംഭവം നടന്നത്. 82-year-old dies tragically after being beaten up by neighbor.

വീരമണിയുടെ കോഴി കഴിഞ്ഞ ദിവസം മുരുകയ്യന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അത് തന്റെ കോഴിയെന്ന് തെറ്റിദ്ധരിച്ച് മുരുകയ്യന്‍ അത് തന്റെ കോഴികളുടെ കൂട്ടത്തിലേക്ക് കൂട്ടിയെടുത്തു. ഈ സമയത്ത്, വീരമണിയും കുടുംബാംഗങ്ങളും അവരുടെ കോഴിയെ കാണാതായതിനെക്കുറിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെ, അവർ മുരുകയ്യന്റെ വീട്ടിലെ കൂട്ടിൽ നിന്ന് അവരുടെ കോഴിയെ കണ്ടെത്തി.

ഇതോടെ കോഴിയെ മുരുകയ്യന്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് തർക്കം ആരംഭിച്ചത്. വീരമണിയുടെ മകനാണ് മുരുകയ്യനെ മര്‍ദിച്ചത്. അടിയേറ്റ് അബോധാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുരുകയ്യന്റെ മരണപ്പെട്ടതോടെ വീരമണിയും കുടുംബവും ഒളിവില്‍പോയി. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.]

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img