web analytics

മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ; ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഓപ്പൺഹൈമർ

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. ഓപ്പൺഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്‍കാരം നേടി. നോളന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൂടിയാണിത്. മികച്ച സഹനടനായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ അർഹനായി. മികച്ച സഹനടി ‘ദ ഹോൾഡോവർസ്’ എന്ന ചിത്രത്തിന് വേണ്ടി ഡാവിൻ ജോയ് റാൻഡോൾഫ് തിരഞ്ഞെടുക്കപ്പെട്ടു.

ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയും ഇക്കുറിയുണ്ട് . മികച്ച സഹനടി വിഭാഗത്തിൽ എമിലി ബ്ലണ്ട് – ഓപ്പൺഹൈമർ, ഡാനിയേൽ ബ്രൂക്ക്സ് – ദി കളർ പർപ്പിൾ, ജോഡി ഫോസ്റ്റർ – ന്യാദ്, ജൂലിയൻ മൂർ – മെയ് ഡിസംബർ, റോസാമണ്ട് പൈക്ക് – സാൾട്ട്ബേൺ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.

മികച്ച സഹനടൻ വിഭാഗത്തിൽ വില്ലെം ഡാഫോ – പുവർ തിങ്സ്, റോബർട്ട് ഡി നീറോ – കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, റോബർട്ട് ഡൗണി ജൂനിയർ – ഓപ്പൺഹൈമർ, റയാൻ ഗോസ്ലിംഗ് – ബാർബി, ചാൾസ് മെൽട്ടൺ – മെയ് ഡിസംബർ, മാർക്ക് റുഫലോ – പുവർ തിങ്സ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.

ലിമിറ്റഡ് സീരീസ് വിഭാ​ഗത്തിൽ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അലി വോങ്, സ്റ്റീവൻ യൂങ് എന്നിവർക്കാണ് പുരസ്കാരം. ടിവി സീരീസ് വിഭാ​ഗത്തിൽ സഹനടിയായി ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അ‌ർഹയായി. ടിവി സീരീസ് വിഭാ​ഗത്തിൽ മികച്ച നടനായി സക്സഷൻ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയൻ അർഹനായി.

Read Also: മറിയക്കുട്ടിക്ക് വീടൊരുക്കി നൽകുമെന്ന് കോൺഗ്രസ്; കെ സുധാകരന്‍ അഞ്ച് ലക്ഷം രൂപ നല്‍കി; ഉടൻ നിർമ്മാണം ആരംഭിക്കും

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തുന്ന വാർത്തയാണ്...

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

'ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു'; സന്ദേശിന്റെ മരണത്തിന്...

Related Articles

Popular Categories

spot_imgspot_img