web analytics

മുഖത്ത് തുണിയിട്ട് മറച്ച ശേഷം കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റി…ബന്ധുവും കുട്ടിക്കുറ്റവാളികളും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാത്തോട്ടത്ത് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന ബന്ധു പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 73കാരിയുടെ സ്വർണവും മൊബൈൽഫോണും കവർന്നത്.

73 കാരിയായ കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ സ്വദേശി 19 കാരനായ മുഹമ്മദ് ലബീബ് ആണ് പിടിയിലായത്. ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.

കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല കുഞ്ഞിവിയുടെ മുഖത്ത് തുണിയിട്ട് മറച്ച ശേഷമാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്.

അതിനാൽ കുഞ്ഞീവിയുടെ ശരീരത്തിൽ പരിക്കേൽപ്പിക്കാൻ താൽപര്യമില്ലാത്ത ആളും കുഞ്ഞി പ്രതികളെ കണ്ടാൽ തിരിച്ചറിയുന്ന ആളുമായിരിക്കാം എന്ന് പൊലീസിന്റെ നിഗമനമാണ് ബന്ധുകളിലേക്ക് അന്വേഷണം എത്തിച്ചത്.

പരിസരപ്രദേശങ്ങളിൽ എവിടെയും സിസിടിവി ഇല്ലാതിരുന്നത് ആദ്യം പൊലീസിനെ കുഴക്കിയെെങ്കിലും തുടർന്ന് ഒരാഴ്ച ആ വീട്ടിൽ അതിഥികളായി വന്നുപോയ ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലബീബിലേക്ക് എത്തിച്ചത്.

കവർച്ച നടത്തുന്നതിന് നാലുദിവസം മുൻപ് ലബീബ് കുഞ്ഞീവിയുടെ വീട്ടിൽ വന്ന് കുശലാന്വേഷണം നടത്തി പോയിരുന്നു.

ആ വീട്ടിൽ കവർച്ച നടത്താനുള്ള സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി മുൻകൂട്ടി പഠിക്കാനാണ് ലബീബ് അവിടെയെത്തിയത്. സാധാരണത്തെ പോലെ പെരുമാറി അവരുടെ ശരീരത്തിലെ ആഭരണങ്ങൾ എല്ലാം നോക്കി മനസ്സിലാക്കി തന്റെ സുഹൃത്തുക്കളോട് വിവരം പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇവർ കവർച്ച നടത്തുകയായിരുന്നു. മറ്റ് രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അവർക്കെതിരെ ജുവനയിൽ നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞ. ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന സ്ഥലത്ത് പുറമെ നിന്നും പരിചയമില്ലാത്ത ഒരാൾക്ക് ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവർച്ച ചെയ്ത സ്വർണം പ്രതി മാർക്കറ്റിൽ വിൽപന നടത്തിയിരുന്നു.

ബേപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്ത്, എസ്ഐമാരായ രവീന്ദ്രൻ, സജിത്ത് കുമാർ, ഷനോജ് എന്നിവരും, സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ കുമാർ മാത്തറ, എസ്സിപിഒ മാരായ ഐടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

Related Articles

Popular Categories

spot_imgspot_img