കോഴിക്കോട്: ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. കോഴിക്കോട് വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് അപകടത്തിൽപ്പെട്ടത്.(72-year-old woman’s leg got stuck between iron handrails during cleaning work)
വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെയാണ് സംഭവം. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ ചന്ദ്രിയെ ഒടുവിൽ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷിച്ചത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ചു മാറ്റി കാൽ പുറത്തേക്കെടുത്തു.