News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

മുൻ പൊലീസുകാരൻ വീട് വാടകക്ക് എടുത്തത് അലങ്കാര മത്സ്യം വളർത്താൻ; വളർത്തിയത് പാമ്പ്, നക്ഷത്രയാമ, കടലാമ, കുരങ്ങ്…; വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 647 വന്യമൃ​ഗങ്ങളെ

മുൻ പൊലീസുകാരൻ വീട് വാടകക്ക് എടുത്തത് അലങ്കാര മത്സ്യം വളർത്താൻ; വളർത്തിയത് പാമ്പ്, നക്ഷത്രയാമ, കടലാമ, കുരങ്ങ്…; വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 647 വന്യമൃ​ഗങ്ങളെ
August 16, 2024

ചെന്നൈ: വന്യജീവി കടത്തുസംഘവുമായി ബന്ധമുള്ള മുൻ പൊലീസുകാരന്റെ വീട്ടിൽ നിന്ന് 647 വന്യജീവികളെ റെയ്ഡിൽ കണ്ടെടുത്തു.647 wild animals were recovered from the former policeman’s house in the raid

മുൻ പൊലീസ് കോൺസ്റ്റബിളായിരുന്ന എസ് രവികുമാറിന്റെ (41) ചെന്നൈയിലെ വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്.

കുരങ്ങുകൾ, നക്ഷത്ര ആമകൾ, പരുന്ത്, കടലാമകൾ എന്നീ മൃ​ഗങ്ങളെയാണ് കണ്ടെത്തിയത്. പലതും ചത്ത നിലയിലായിരുന്നു.

അലങ്കാര മത്സ്യ കൃഷിക്കാണെന്ന വ്യാജേനയാണ് ഇയാൾ വീട് വാടകക്കെടുത്തതെന്നും കസ്റ്റംസ് പറയുന്നു. മിക്ക സമയത്തും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാളും ഭാര്യയും ജോലിക്കാരും മാത്രമാണ് വീട്ടിൽ വന്നിരുന്നത്.

വന്യമൃ​ഗങ്ങളെ സൂക്ഷിക്കാനുള്ള ഇടത്താവളമായിരുന്നു വീടെന്നും ഓൺലൈൻ മുഖേന മലേഷ്യ, തായ്‌‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവയെ കടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

നായകൾ പതിവായി കുരക്കാറുണ്ടെങ്കിലും ഇത്രയും മൃ​ഗങ്ങളെ പാർപ്പിച്ചിരുന്ന കാര്യം അറിയാമായിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു.

പിടിച്ചെടുത്ത മൃ​ഗങ്ങളെ വണ്ടല്ലൂർ മൃ​ഗശാലയിലേക്ക് മാറ്റി. വന്യമൃ​ഗങ്ങളെ കടത്തുന്ന സംഘത്തിൽപ്പെട്ട രവികുമാറിനെ മേയിലാണ് അറസ്റ്റ് ചെയ്തത്.

Related Articles
News4media
  • International
  • News

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാ...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]