ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായതായി റിപ്പോർട്ട്. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. (6 Missing After Boat Overturns In Bihar’s Patna, Rescue Ops Underway)
ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.
Read More: കുവൈത്ത് തീപിടുത്തം: ബിനോയ് തോമസിന് ലൈഫിൽ വീട് നൽകും; മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി
Read More: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി സമ്മതിച്ച് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍
Read More: സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാകും; പോരാളി ഷാജിക്ക് പിന്നിൽ ഒരു പ്രമുഖ നേതാവെന്ന് വിഡി സതീശന്‍