ശമ്പളം വേണ്ടെന്നത് ബുദ്ധിപരമായ തീരുമാനം! ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വിമാന യാത്ര, ഇന്ധനം…കെവി തോമസിനായി ഖജനാവിൽ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ

സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കെവി തോമസിനായി ഖജനാവിൽ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ഹോണറേറിയമായി കെവി തോമസ് ഇതുവരെ 19 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കിയതാണ് ഈ കണക്ക്.57 lakhs have been spent so far from the exchequer on KV Thomas

ഹോണറേറിയം – 19,38,710, ജീവനക്കാർക്കുള്ള ശമ്പളം മറ്റ് അലവൻസുകൾ 29,75,090, വിമാനയാത്ര 7,18,460, ഇന്ധന ചെലവ് 95,206, വാഹന ഇൻഷുറൻസ് 13,431, ഓഫീസ് ചെലവ് 1000 എന്നിങ്ങനെയാണ് കണക്കുകൾ. സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.

കെവി തോമസ് നടത്തിയ ഇടപെടലുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ ഒരു മറുപടി നൽകിയിട്ടില്ല. ‘കേരളത്തിന്റെ താൽപര്യങ്ങൾ ദേശീയതലത്തിൽ പ്രതിനിധീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുമായി ഉയർന്ന തലത്തിൽ ചർച്ചകളും വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ചകളും സംഘടിപ്പിക്കുകയും സംസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ തുടർച്ചയായി ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു’. ഇതായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

കോൺഗ്രസ് വിട്ടുവന്ന തോമസിനെ 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ആദ്യം ശമ്പളം വേണ്ടെന്ന് പറഞ്ഞ തോമസ് പിന്നീട് ഹോണറേറിയം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് ഹോണറേറിയമായി നൽകുന്നത്. കോളേജ് അധ്യാപകൻ ആയിരുന്നതിന്റെ പെൻഷൻ, എംപി, എംഎൽഎ പെൻഷൻ എന്നിവ വാങ്ങുന്ന കെവി തോമസ് ഇവയൊന്നും നഷ്ടമാകാതിരിക്കാനാണ് ശമ്പളം വേണ്ടെന്ന നിലപാട് എടുത്തതെന്ന് വിമർശനം അന്നുതന്നെ ഉയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img