ബാങ്കോക്കിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞു; 51കാരനു കിട്ടിയത് എട്ടിന്റെ പണി..!

ബാങ്കോക്കിലേക്ക് നാലുവട്ടം യാത്ര പോയ വിവരം ഭാര്യയില്‍ നിന്നും മറച്ച് വയ്ക്കുന്നതിനായി
പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ 51കാരന്‍ അറസ്റ്റിൽ. പൂണെ സ്വദേശിയായ വിജയ് ഭലേറാവുവാണ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. വിജയ്​യുടെ പാസ്പോര്‍ട്ടിലെ 17,18 പേജുകളും 21 മുതല്‍ 26 വരെയുള്ള പേജുകളും കാണാതായതോടെയാണ് സംശയമുണ്ടായത്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് എമിഗ്രേഷന്‍ വിഭാഗം വിജയ്​യെ പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ തുടക്കില്‍ വിജയ് നിസഹകരിച്ചെങ്കിലും തുടര്‍ന്ന് തുറന്ന് പറയുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നാലുവട്ടം ബാങ്കോക്കിലേക്ക് പോയത് കൂടാതെ ഈ മാസവും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിജയ് ഇന്തൊനേഷ്യയിലേക്ക് പോയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ബാങ്കോക്കിലേക്ക് നാലുവട്ടം യാത്ര പോയ വിവരം ഭാര്യയില്‍ നിന്നും മറച്ച് വയ്ക്കുന്നതിനായാണ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതിന് മുന്‍പുള്ള പേജുകളില്‍ തായ്​ലന്‍ഡ് സന്ദര്‍ശിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് അസിസ്റ്റന്‍റ് ഇമിഗ്രേഷന്‍ ഓഫിസര്‍ രാജിവ് കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? ട്രെയിനിൽ തന്നെ പണം ലഭിക്കും..! റെയിൽവയുടെ ‘കാഷ് ഓണ്‍ വീല്‍സ് ‘ പദ്ധതി വമ്പൻ ഹിറ്റാകുമെന്നുറപ്പ്:

ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? പേടിക്കേണ്ട, ഈ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ 172–ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ‘കാഷ് ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

മന്ത്രി അശ്വിനി വൈഷ്ണവാണ് ഓടുന്ന ട്രെയിനില്‍ എടിഎം സ്ഥാപിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മഹാരാഷ്ട്രയിലെ മന്‍മാഡ്– സി.എസ്.എം.ടി പഞ്ച്‌വതി എക്സ്പ്രസ് ട്രെയിനില്‍ ആണ് ആദ്യമായി എടിഎം സ്ഥാപിച്ചത്.

ട്രെയിനിലെ കംപാര്‍ട്മെന്‍റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടുമ്പോഴുള്ള പ്രകമ്പനം ബാധിക്കാതിരിക്കാന്‍ റബര്‍ പാഡുകളും ബോള്‍ട്ടുകളും ഉപയോഗിച്ച് മെഷീന്‍ ഉറപ്പിച്ചിട്ടുമുണ്ട്.

എടിഎമ്മിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മാണ് ട്രെയിനില്‍ സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട എടിഎം സ്ഥാപിക്കല്‍ വിജയകരമെന്ന് കണ്ടാല്‍ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

മോഷണം തടയുന്നതിനും മറ്റ് സുരക്ഷകൾ ഉറപ്പാക്കുന്നതിനുമായി
24 മണിക്കൂറും സിസിടിവി വഴി നിരീക്ഷണം ശക്തമാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img