web analytics

ഭക്ഷണശേഷം മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു, പൊള്ളലേറ്റ് രക്തം തുപ്പി അഞ്ചുപേര്‍; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചുപേർക്കാണ് മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടർന്ന് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തത്. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുഗ്രാമിലാണ് സംഭവം.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വായില്‍ പൊള്ളലേറ്റത്. മൗത്ത് ഫ്രഷനര്‍ ഉപയോഗിച്ച ഇവര്‍ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ ഒരാളുടെ വായില്‍ ഐസ് ഇടുന്നതും പിന്നീട് ഛര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

‘മൗത്ത് ഫ്രഷ്‌നറില്‍ അവര്‍ എന്താണ് കലര്‍ത്തിയതെന്ന് അറിയില്ല. ഇവിടെ എല്ലാവരും ഛര്‍ദ്ദിക്കുകയാണ്’- അങ്കിത് കുമാറിന്റെ വാക്കുകള്‍. നാവില്‍ മുറിവുകളും വായയില്‍ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവര്‍ നല്‍കിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാര്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റവര്‍ പൊലീസില്‍ പരാതി നല്‍കി.

മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുമാര്‍ വ്യക്തമാക്കി. മൗത്ത് ഫ്രഷ്‌നര്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഇത് ഡ്രൈ ഐസ് ആണെന്നാണ്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്. മൗത്ത് ഫ്രഷ്‌നര്‍ ആസിഡാണെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായും അങ്കിത് കുമാറിന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Read Also: പുരാവസ്തു തട്ടിപ്പു കേസിൽ കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം; സുധാകരനെതിരെ ഗൂഢാലോചന കുറ്റവും

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

രഞ്ജിത്തിനെതിരെ പരാതിക്ക് അടിസ്ഥാനമുണ്ട്; ഷൂട്ടിങ് സൈറ്റിൽ അതിക്രമമെന്ന് പൊലീസ് കമ്മിഷണർ

രഞ്ജിത്തിനെതിരെ പരാതിക്ക് അടിസ്ഥാനമുണ്ട്; ഷൂട്ടിങ് സൈറ്റിൽ അതിക്രമമെന്ന് പൊലീസ് കമ്മിഷണർ കൊച്ചി: നടിക്കെതിരായ...

അമ്മായിയമ്മയെ വിഷം കൊടുത്തു കൊന്നു; സ്വർണ്ണവുമായി മുങ്ങിയ നവവധു പിടിയിൽ

ജയ്പുര്‍:സിനിമയെ വെല്ലുന്ന ചതിയുടെയും കൊലപാതകത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് രാജസ്ഥാനിലെ അൽവാറിൽ നിന്നും...

പുലർച്ചെ 6 മണിക്ക് എത്തിയ ഇമെയിൽ; ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക്

ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക് ആഗോള ഐടി ഭീമനായ...

Related Articles

Popular Categories

spot_imgspot_img