web analytics

മേയറും എം.എൽ.എയുമടക്കം 5 പ്രതികൾ; ജാമ്യമില്ലാ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ തടഞ്ഞെന്ന മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളിലാണ് മൊഴി രേഖപ്പെടുത്തുന്നത്. കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന്‌ അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ബൈജുവിനോട് ഇന്നലെ മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ എല്ലാവരുടേയും മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.

നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തിയാണ് കേസ് എടുത്തത്. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിെന്റയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എം.എൽ.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഐഡി കാർഡ് ‘പണയപ്പെടുത്തി’ ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്!

ഐഡി കാർഡ് 'പണയപ്പെടുത്തി' ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്! തൃശൂർ: മോഷണരംഗത്ത് ഡിജിറ്റൽ...

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ!

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ! മലപ്പുറം:...

ശബരിമലയിൽ കുംഭമാസ പൂജകൾക്ക് ഇന്ന് തുടക്കം: ഭക്തലക്ഷങ്ങൾക്കായി നട തുറക്കുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

പത്തനംതിട്ട: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുംഭമാസ പൂജകൾക്കായി ശബരിമല നട...

യുവാവിന് ഒരേസമയം രണ്ടു കാമുകിമാർ; ചോദ്യം ചെയ്ത യുവതിയെ വെടിവെച്ച് കൊന്നു; 12 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കി പോലീസ്

യുവതിയെ വെടിവെച്ച് കൊന്നു; പ്രതികളെ വലയിലാക്കി പോലീസ് മുംബൈയിലെ ശിവാജി നഗറിൽ പത്തൊൻപതുകാരിയായ...

ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ ‘ഇഡ്ഡലി ലോജിക്’ കണ്ടാൽ ഐൻസ്റ്റീൻ പോലും ഞെട്ടും!

ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ 'ഇഡ്ഡലി ലോജിക്' കണ്ടാൽ...

Related Articles

Popular Categories

spot_imgspot_img