ഒരൊറ്റ ദിവസം കൊണ്ട് കേരള തീർത്തുനിന്നും ഹാർബറുകളിൽ എത്തിയത് 468 തരം മത്സ്യങ്ങൾ. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ മനസ്സിലാക്കുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം നടത്തിയ ഏകദിന പഠന സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. രാവിലെ അഞ്ചു മുതൽ ഉച്ചയ്ക്ക് 12 വരെ കാസർഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള ഹാർബറുകളിൽ നടത്തിയ അവലോകനത്തിലാണ് മത്സ്യ ചെമ്മീൻ രണ്ട് കക്ക വർഗ്ഗങ്ങളുടെ 468 ഇനങ്ങൾ കണ്ടെത്തിയത്. കൊഴുവ ചെമ്മീൻ കൂന്തൽ മത്തി അയല തുടങ്ങിയ മീനുകളാണ് പിടിച്ചവയിൽ ഏറ്റവും കൂടുതൽ.
കൂടാതെ ആഴക്കടൽ മത്സ്യങ്ങളായ സ്രാവുകളും മറ്റ് വിവിധയിനം അടിത്തട്ട് മത്സ്യങ്ങളും പിടിച്ചെടുത്തത് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവിയോൺമെന്റ് മാനേജ്മെന്റ് ഡിവിഷനിൽ 55 പേരുടെ സംഘമാണ് പരിശോധന നടത്തിയത്. ഭാവി തലമുറയ്ക്ക് വേണ്ടി മത്സ്യ വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിശീലന പരിപാലന രീതികൾ ഡെവലപ്പ് ചെയ്യുന്നതിന് ഏറെ പ്രയോജനകരമാണ് പുതിയ കണ്ടെത്തലുകൾ എന്ന് ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ പറഞ്ഞു.