കോലഞ്ചേരി: റോഡിൽ കുഴഞ്ഞ് വീണയാൾ മരിച്ചു. വടയമ്പാടി സ്വദേശി 40 വയസ്സുള്ള സുരേഷ് തങ്കവേലു ആണ് മരിച്ചത്. റോഡിൽ കുഴഞ്ഞു വീണ ഇയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിനു കാരണമായത്.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്.