കൊച്ചി: ആലുവയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുടർന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവനും നഷ്ടമായി. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്.(40 Pawan and 8.5 lakh rupees were stolen in Aluva)
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഇബ്രാഹീം കുട്ടിയും ഭാര്യയും പുറത്തുപോയ സമയത്താണ് സംഭവം. വൈകുന്നേരം അഞ്ചരയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.