‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവരിൽ ഒരു കുടുംബത്തിലെ 3 പേരും

തമിഴ്‌നാട്ടിൽ ദുരൂഹസാഹചര്യത്തിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് സൂചന. 4 people found dead in hotel room under mysterious circumstances

അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്.

ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തമിഴ് നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

കൊറിയർ സർവീസ് എന്ന വ്യാജേന പുകയിലെ ഉൽപ്പന്ന കച്ചവടം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം മാവിൻ മൂട്ടിൽ കോടികളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

Related Articles

Popular Categories

spot_imgspot_img