web analytics

വിസ്താര പറത്താൻ പൈലറ്റുമാരില്ല; വിമാനങ്ങള്‍ റദ്ദാക്കുന്നു, ഇന്ന് റദ്ദാക്കിയത് 38 വിമാനങ്ങൾ

ഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയില്‍ പൈലറ്റുമാരില്ലാത്തതിനാല്‍ 38 വിമാനങ്ങള്‍ ഇന്ന് രാവിലെ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്നലെ 50 വിസ്താര വിമാനങ്ങള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു.

‘ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്’ കമ്പനി അറിയിച്ചു. പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും വിസ്താര അറിയിച്ചു. ദീര്‍ഘനേര കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിന് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് വിസ്താര നിര്‍ദേശം നല്‍കി. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് മാപ്പ് ചോദിക്കുന്നതായും എല്ലാം ഉടന്‍ പഴയതുപോലെ ആക്കുമെന്നും വിസ്താര അറിയിച്ചു.

 

Read Also: സിദ്ധാർത്ഥന്റെ മരണം; ഹോസ്‌റ്റൽ അസിസ്റ്റ്ന്റ് വാർഡന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നു വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്ത്

 

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img