web analytics

ഇന്ത്യൻ ബാങ്കുകളിൽ നടന്നത് 36,075 തട്ടിപ്പുകൾ; 166 ശതമാനം വർധന; ഡിജിറ്റൽ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതൽ സ്വകാര്യബാങ്കുകളിൽ

കഴിഞ്ഞ സാമ്പത്തീകവർഷം ഇന്ത്യൻ ബാങ്കുകളിൽ നടന്നത് 36,075 തട്ടിപ്പുകൾ. 2022-23ൽ 13,564 തട്ടിപ്പുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തീക വർഷത്തെ അപേക്ഷിച്ച് 166 ശതമാനമാണ് വർധനയാണ് ഉണ്ടായതെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം രണ്ടിരട്ടിയോളം വർധിച്ചു.

എന്നാൽ തട്ടിപ്പിലുൾപ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു. 2022-23ൽ 26,127 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞവർഷം ഇത് 46.7 ശതമാനം താഴ്ന്ന് 13,930 കോടി രൂപയായി.ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത് സ്വകാര്യബാങ്കുകളിലാണെങ്കിലും തട്ടിപ്പുമൂല്യത്തിൽ മുന്നിൽ പൊതുമേഖലാ ബാങ്കുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലാണ് തട്ടിപ്പുകളുടെ എണ്ണം കൂടുതൽ. തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് വായ്പാരംഗത്താണ്.

ഡിജിറ്റൽ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതൽ സ്വകാര്യബാങ്കുകളിലാണ് . പൊതുമേഖലാ ബാങ്കുകളിൽ വായ്പകളിലാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്. ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 78,213 കോടി രൂപയാണെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. 2022-23ലെ 62,225 കോടി രൂപയെ അപേക്ഷിച്ച് 26 ശതമാനം വർധന. യു.പി.ഐ അടക്കമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് അനുദിനം സ്വീകാര്യത ഏറുന്നുണ്ടെങ്കിലും ഇന്ത്യയിൽ കറൻസിക്ക് പ്രിയം കുറയുന്നില്ലെന്ന് റിസർവ് ബാങ്ക് പറയുന്നു.

വിനിമയത്തിലുള്ള കറൻസികളുടെ എണ്ണം കഴിഞ്ഞവർഷം 7.8 ശതമാനവും മൂല്യം 3.9 ശതമാനവും ഉയർന്നു. 14,687 കറൻസി നോട്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 6,017 കോടിയും 500 രൂപാ നോട്ടുകളാണ്. 10 രൂപയുടെ നോട്ടുകളാണ് 2,495 കോടി എണ്ണവുമായി തൊട്ടുപിന്നിലുള്ളത്.
2,000 രൂപ നോട്ട് വിപണിയിൽ നിന്ന് പിൻവലിച്ചതോടെ നിലവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഏറ്റവും മൂല്യമേറിയ നോട്ട് 500 രൂപയുടേതാണ്. ഇതാണ് 500ന്റെ നോട്ടുകൾക്ക് പ്രിയമേറാൻ കാരണം.

ബാങ്കിംഗ് മേഖലയിലേക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ എത്തിയ വ്യാജ 2,000 രൂപാ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ 9,806ൽ നിന്ന് 26,000 ആയി ഉയർന്നു. കഴിഞ്ഞവർഷമെത്തിയ മൊത്തം 2.22 ലക്ഷം കള്ളനോട്ടുകളിൽ 85,711 എണ്ണവും 500 രൂപയുടേതാണ്. റിസർവ് ബാങ്ക് അടുത്തിടെ അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അഥവാ ഇ-റുപ്പിയുടെ പ്രചാരത്തിലുള്ള മൂല്യം മുൻവർഷത്തെ 16.39 കോടി രൂപയിൽ നിന്ന് കഴിഞ്ഞവർഷം 234.12 കോടി രൂപയായി വർധിച്ചു. ഇതിൽ 70 ശതമാനവും 500 രൂപയുടെ ഇ-റുപ്പികളാണ്.

 

Read Also: ഉപ്പുതൊട്ടു വിമാന വ്യവസായത്തിൽ വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ടാറ്റ അമേരിക്കാരൻറെ തുണിക്കടകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു; ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

ഉദ്ഘാടനത്തിന് പിന്നാലെ പൂട്ട്: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് കലക്ടർ തടഞ്ഞു;അനുമതിയില്ലെന്ന് കണ്ടെത്തൽ

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img