തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ തളളി ധനവകുപ്പ്. നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ തുടരും. തിരുവോണം ബംപര്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 25 കോടി മതിയെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്നത് അനൗദ്യോഗിക ശുപാര്‍ശയായിരുന്നുവെന്നും ധനവകുപ്പ് പറഞ്ഞു.
അതേസമയം ഇത്തവണ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതം നല്‍കാന്‍ തീരുമാനമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 500 രൂപ തന്നെയാകും ഇത്തവണയും ടിക്കറ്റ് വില.
2021 ല്‍ ഒന്നാം സമ്മാനം 12കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് ഒരു കോടി വീതം നല്‍കിയിരുന്നു. കഴിഞ്ഞ തവണ 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇതില്‍ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയി. ഇത്തവണയും ഓണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.