web analytics

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.8 ഗ്രാം കൊക്കെയ്നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വിദ്യാർഥികളുടെ നേതൃത്വത്തിൽ മെത്താംഫെറ്റമിൻ നിർമിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് മുൻ പൊലീസ് മേധാവിയുടെ മകൻ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ൽ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർ‍ന്ന് രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു.

English summary : 3 persons arrested with cocaine, including son of former Tamilnadu DGP and a Nigerian national

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

Related Articles

Popular Categories

spot_imgspot_img