കുറുവാ സംഘം മുതൽ സാധാ കള്ളന്മാർ വരെ; തസ്കരന്മാർ വിലസുന്നു.. ഉറങ്ങാൻ ഭയന്ന് ജനം; 9 വർഷത്തിനിടെ 29705 മോഷണങ്ങൾ

തൊടുപുഴ: മാരകായുധങ്ങളുമായെത്തുന്ന കുറുവാ സംഘം മുതൽ സാധാ കള്ളന്മാർ വരെ സംസ്ഥാനത്ത് വിലസുന്നു. ഉറക്കം നഷ്ടപ്പെട്ട് പൊതുജനം. വീട്ടിൽ സിസിടിവി വച്ചിട്ടൊന്നും കാര്യമില്ലെന്നു മനസിലായതോടെ കള്ളന്മാര തുരത്താൻ വേറെ മാർഗം തേടുകയാണ് പലരും.

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നടന്ന മോഷണങ്ങളുടെ എണ്ണം ചെറുതല്ല. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ഒരു വർഷം അയ്യായിരത്തിനടുത്ത് മോഷങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പല കേസുകളിലും പ്രതികൾ പിടിക്കപ്പെടാറില്ല. പിടികൂടി ശിക്ഷക്കപ്പെടുന്ന പ്രതികൾ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതാണ് പതിവ്.

സ്റ്റേഷനുകളിൽ അമിത ജോലിഭാരം കാരണം പല കേസ് അന്വേഷണങ്ങളും ശരിയായ വിധം നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 

ഈ വർഷം ജനുവരി 17വരെ നടന്നത് 463 മോഷണങ്ങൾ ആണ്. കഴിഞ്ഞ വർഷം 4229.

2023ൽ സംസ്ഥാനത്ത് 4,431 മോഷണക്കേസുകളും 2,668 മോഷണശ്രമങ്ങളും 915 കവർച്ച കേസുകളും 70 കവർച്ചാ ശ്രമങ്ങളുമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.

മോഷണശ്രമത്തിനിടെ ആളുകൾ കൊലചെയ്യപ്പെടുന്നതും ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്. 

2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപോർട്ട് അനുസരിച്ച് 75.1 കോടി രൂപയുടെ സ്വത്തുക്കൾമോഷണം പോയിട്ടുണ്ട്. ഇതിൽ 30.2 കോടി രൂപയുടെ വസ്തുക്കൾ മാത്രമാണ് മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തതെന്നും സൂചിപ്പിക്കുന്നു.

മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്നാണ് പോലീസ് വാദം. പിടികൂടിയ പ്രതികളിൽ നിന്ന് പോലും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്താനാവുന്നില്ല എന്നതും വെല്ലുവിളിയാണ്.

മോഷ്ടിച്ച സ്വർണവും മറ്റും വാങ്ങുന്നതിന് അയൽ സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ തന്നെയുണ്ട്. സ്വർണം ലഭിച്ചാലുടനെ ജ്വല്ലറി ഉടമകൾ ഉരുക്കി ആഭരണങ്ങളാക്കി വിൽപ്പന നടത്തും.

പിന്നെ ഇവയെക്കുറിച്ച് യാതൊരുവിധ സൂചന പോലും ലഭിക്കില്ല എന്നതാണ് സത്യം. മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാത്തത് വിചാരണ സമയത്ത് കേസുകളെയും ബാധിക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി മോഷണം നടത്തി മടങ്ങുന്ന സംഘങ്ങളെ പിടികൂടുക എന്നതും ശ്രമകരമാണെന്നും പോലീസ് പറയുന്നു. 2021ൽ 162 കേസുകയാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.

തൊഴിലില്ലായ്മയും സമ്പന്നരാകാനും ആഡംബര ജീവിതം നയിക്കാനുമുള്ള ആഗ്രഹങ്ങളുമാണ് യുവാക്കളെ മോഷണത്തിനും കവർച്ചക്കും പ്രേരിപ്പിക്കുന്നതെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. വില കുതിച്ചുയരുന്നത് സ്വർണക്കവർച്ചക്ക് കാരണമാകുന്നുണ്ട്.  

അതേസമയം, മോഷണം ഉൾപ്പെടെ തടയുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസുകാരുടെ വാദം. 

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു മങ്കട: കാർ നിർത്തി മിഠായി വാങ്ങാൻ...

Related Articles

Popular Categories

spot_imgspot_img