വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നത്തോടെ ജയിൽ ചാടിയത് 281 തടവുകാർ. കഴിഞ്ഞയാഴ്ച ആദ്യമാണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ ഏഴുപേരെ പിന്നീട് സുരക്ഷാ ഏജൻസികൾ കണ്ടുപിടിച്ച് തിരികെ ജയിലിൽ തന്നെ എത്തിച്ചു എന്നും നൈജീരിയ കറക്ഷണൽ സർവീസസ് വക്താവ് ഉമർ അബൂബക്കർ പറഞ്ഞു. 281 prisoners jumped from the jail when the walls of the jail collapsed in the flood
കനത്ത മഴയെത്തുടർന്ന് ഒരു അണക്കെട്ട് കവിഞ്ഞൊഴുകുകയും സർക്കാർ ഉടമസ്ഥതയിലുള്ള മൃഗശാല നശിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും മുതലകളും പാമ്പുകളും അടക്കം ഒഴുകി മറ്റ് സ്ഥലങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു.
10 വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മൈദുഗുരിയിൽ ഉണ്ടായത്. ജയിലിൽ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിച്ച ഏഴുപേർക്ക് പിന്നാലെ ബാക്കിയുള്ളവരെ കൂടി പിടികൂടി തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്.