കണ്ണൂരിൽ 28 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂരിൽ 28 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി നെരുവമ്പ്രത്താണ് 28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിയിലാണ് മൃതദേഹം കിടന്നിരുന്നത്.

ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി.

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കോട്ടയം: തെങ്ങിന് മുകളിൽ കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. തലയോലപറമ്പ് തേവലക്കാട് ആണ് സംഭവം. ഉദയനാപുരും സ്വദേശി ഷിബു (46) ആണ് മരിച്ചത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ കൈവഴിയായ കട്ടപ്പന ആറ്റിൽ ചാടിയ മധ്യവയസ്കൻ പോലീസിനെയും അഗ്നിരക്ഷാ സേനയെയും രാത്രി മുഴുവൻ വട്ടം ചുറ്റിച്ചു. രാത്രി 10 ന് ശേഷമാണ് സംഭവം കട്ടപ്പന സ്വദേശിയായ മധു മദ്യപിച്ച ശേഷം വെള്ളത്തിൽ ചാടിയത്.

ഇതറിഞ്ഞ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. എന്നാൽ ആറ്റിലെ പാറയിൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ മധുവിനെ പിന്നീട് കാണാതായി. ഇതോടെ സെർച്ച് ലൈറ്റുകൾ ഉൾപ്പെടെ സംഘം വീണ്ടും തിരച്ചിൽ തുടങ്ങി.

പുലർച്ചെയായിട്ടും കണ്ടുകിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ ഞായറാഴ്ച പുലർച്ചെ മധു വീട്ടിലെത്തി. രാത്രി നീന്തിക്കയറിയ മധു രാവിലെ വീട്ടിലെത്തുകയായിരുന്നു.

ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ശരണ്യ നല്ല കൈവഴക്കത്തോടെ വാഹനമോടിക്കും… ഈ ഇടുക്കിക്കാരി സൂപ്പറാ


നെടുങ്കണ്ടം: പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് പോലും അത്ഭുതത്തോടെ നോക്കിനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളത്തിലേത്.

എന്നാൽ, പിന്നീട് സൈക്കിളും സ്കൂട്ടറും ബൈക്കും ബുള്ളറ്റും കാറും എന്നുവേണ്ട വലിയ ട്രെയിലറുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന മലയാളി യുവതികളെ നാം കണ്ടിട്ടുണ്ട്.

വലിയ ട്രെയിലറുകൾ പോലും നിസ്സാരമായി ഓടിക്കുന്ന മലയാളി യുവതികൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇരുപത്തിനാലുകാരി കൂടി വന്നിരിക്കുകയാണ്. നെടുങ്കണ്ടം മൈനർസിറ്റി വാഴത്തോപ്പിൽ വീട്ടിൽ ശരണ്യ (24)യുടെ കൈകകളിൽ ലോറിയും പിക്കപ്പുമെല്ലാം നിസ്സാരമായി വഴങ്ങും.

ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ഈ യുവതി നല്ല കൈവഴക്കത്തോടെ വാഹമോടിക്കും. തൂക്കുപാലം ജവാഹർലാൽ നെഹ്റു കോളജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ് ശരണ്യ.

അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും ശരണ്യ ഹൈറേഞ്ചിലെ ദുർഘട വഴികളിലൂടെ വാഹനമോടിക്കുന്നത് പതിവാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ശരണ്യ.

തടി വ്യാപാരിയും ഡ്രൈവറുമായ പിതാവ് മുത്തുവിനൊപ്പം വാഹനം ഓടിച്ചു തുടങ്ങിയ ശരണ്യ തൻ്റെ പതിനെട്ടാം വയസ്സിൽ തന്നെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ജീവിത വഴിയിൽ ഈ യുവതിക്ക് കൂട്ടായെത്തിയത് ഡ്രൈവറായ കരിമ്പത്തിക്കൽ സൂര്യയും.

തടിയും മറ്റും കയറ്റി ദീർഘദൂര യാത്രകളും ശരണ്യ നടത്താറുണ്ട്. ശരണ്യ പിക്കപ് വാനുകളും ലോറിയും ഓടിക്കാത്ത ഹൈറേഞ്ചിലെ റോഡുകൾ കുറവാണ്.

ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും മത്സര പരീക്ഷകൾക്ക് തയാറെടുക്കണമെന്നതുമാണ് ശരണ്യയുടെ വലിയ ആഗ്രഹം. നാലു വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയുമാണ് മക്കൾ.

Summary:
A 28-year-old woman was found dead by hanging in Neruvambra, Pazhayangadi, Kannur. The incident occurred around 1 PM on Thursday.





spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

Related Articles

Popular Categories

spot_imgspot_img