കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി യുവാവ് കുവൈത്തിൽ മരണപ്പെട്ടു.
പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമടഞ്ഞത്.
26 വയസായിരുന്നു. പ്രമേഹം കൂടിയതിനെ തുടർന്ന് ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.
മോഹനന്റെയും രമണിയുടെയും ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഭൗതിക ശരീരം നാളെ രണ്ട് മണിക്ക് കുവൈത്തിലെ സബാ ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.