ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ കഞ്ചാവുമായി പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ( 24) നെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃക്കുന്നപ്പുഴ ഐഎസ്എച്ച്ഒ ഷാജിമോൻ ബി, എസ്ഐ മാരായ അജിത്ത് കെ, വർഗ്ഗീസ് മാത്യു, എസ് സിപി ഒമാരായ അനിൽ, ശ്യാം, സി പി ഒ സഫീർ, ഹോം ഗാർഡ് മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ
തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞകുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സി സി ടി വി കാമറ പരിശോധിച്ച ജീവനക്കാര്‍ക്ക് മുണ്ടുടുത്ത് വരുന്ന മോഹന്‍ദാസിനെ സംശയം തോന്നി.
ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി ഇതേ പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടില്‍ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കില്‍നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വിലകുറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് പണം നല്കി പോവുകയാണ് ഇയാൾ ചെയ്തിരുന്നത്.